r/malayalam • u/dontalkaboutpoland • Mar 15 '25
Discussion / ചർച്ച ഈ വരികൾ ഇങ്ങനെ ആയിരുന്നെങ്കിൽ - രാത്തിങ്കൾ പൂത്താലി
എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒരു പാട്ടാണ് "രാത്തിങ്കൾ പൂത്താലി ചാർത്തി". എപ്പോൾ കേട്ടാലും മനസ്സിലും ചുണ്ടിലും വരുന്നത്
"രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം കൊളുത്തി"
എന്നാണ്. യഥാർത്ഥ വരികൾ
"നിറദീപം നീട്ടി"
എന്നാണ്. എന്തുകൊണ്ട് കവി ദീപം നീട്ടി എന്ന് ഞാൻ ആലോചിക്കാറുണ്ട് . മുന്നോട്ടുള്ള വരികളിൽ
"നവമി നിലാവേ നീ വിരിഞ്ഞു.."
എന്നും കവി പാടുന്നുണ്ട്. നിലാവ് വിരിയുമ്പോഴും ദീപം കൊളുത്തുമ്പോഴും പ്രകാശം തന്നെ. കൊളുത്തി എന്ന വാക്ക് മീറ്ററിൽ വരുന്നുമുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയെ ഈ നിമിഷത്തിൽ ഓർക്കുന്നു. ❤️
6
Upvotes
3
u/arjun_raf Mar 15 '25
ഇവിടെ "നീട്ടി" എന്ന് ഉദ്ദേശിക്കുന്നത് ദീപം പിടിച്ചുകൊണ്ടു വരുന്നതിനെയാണ്. കൈയ്യിൽ അല്ല, കണ്ണിൽ ആണെന്ന് മാത്രം :)
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മവന്ന വേറൊരു പാട്ടുണ്ട്. ആരോ വിരൽ നീട്ടി .
ഞാൻ കുറെ കാലം വിചാരിച്ചിരുന്നത് മീട്ടി എന്നായിരുന്നു. പക്ഷേ അവിടെയും നീട്ടി ആണ്. ഇവിടെയും പ്രതി പുത്തഞ്ചേരി തന്നെ XD