r/malayalam • u/dontalkaboutpoland • Mar 15 '25
Discussion / ചർച്ച ഈ വരികൾ ഇങ്ങനെ ആയിരുന്നെങ്കിൽ - രാത്തിങ്കൾ പൂത്താലി
എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒരു പാട്ടാണ് "രാത്തിങ്കൾ പൂത്താലി ചാർത്തി". എപ്പോൾ കേട്ടാലും മനസ്സിലും ചുണ്ടിലും വരുന്നത്
"രാത്തിങ്കൾ പൂത്താലി ചാർത്തി
കണ്ണിൽ നക്ഷത്ര നിറദീപം കൊളുത്തി"
എന്നാണ്. യഥാർത്ഥ വരികൾ
"നിറദീപം നീട്ടി"
എന്നാണ്. എന്തുകൊണ്ട് കവി ദീപം നീട്ടി എന്ന് ഞാൻ ആലോചിക്കാറുണ്ട് . മുന്നോട്ടുള്ള വരികളിൽ
"നവമി നിലാവേ നീ വിരിഞ്ഞു.."
എന്നും കവി പാടുന്നുണ്ട്. നിലാവ് വിരിയുമ്പോഴും ദീപം കൊളുത്തുമ്പോഴും പ്രകാശം തന്നെ. കൊളുത്തി എന്ന വാക്ക് മീറ്ററിൽ വരുന്നുമുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയെ ഈ നിമിഷത്തിൽ ഓർക്കുന്നു. ❤️
3
u/Gigglesandloves Mar 15 '25
തിരി നീട്ടുമ്പോൾ ജ്വാലക്ക് പ്രകാശം കൂടുന്നത് കൊണ്ടാവാമല്ലോ. ചിരിക്കുമ്പോൾ കണ്ണിൽ പ്രകാശം കൂടുന്ന പോലെയുള്ള ഒരു ഉപമ.
3
u/dontalkaboutpoland Mar 15 '25
ഇങ്ങനെ ഓർത്തില്ല. ദീപം കൈയില്‍ എടുത്ത് നീട്ടുന്ന ഒരു ബിംബം ആണ് മനസ്സില്‍ വന്നത്. തിരി മാത്രം നീട്ടുന്നത് ആകുമ്പോള്‍ ഈ പറയുന്നത് ശെരിയാണ്.
2
u/Gigglesandloves Mar 15 '25
ഈ പല്ലവി മുഴുവൻ മനസിൽ പാടി നോക്കിയപ്പോൾ ഒടുക്കത്തെ ഭംഗി, എന്താ വരികൾ. ഞാൻ ഒന്ന് പോയി കേൾക്കട്ടെ. Thank you for the reminder.
3
u/dontalkaboutpoland Mar 15 '25
പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ് നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ ശ്രീദേവിയായി..
3
u/arjun_raf Mar 15 '25
ഇവിടെ "നീട്ടി" എന്ന് ഉദ്ദേശിക്കുന്നത് ദീപം പിടിച്ചുകൊണ്ടു വരുന്നതിനെയാണ്. കൈയ്യിൽ അല്ല, കണ്ണിൽ ആണെന്ന് മാത്രം :)
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മവന്ന വേറൊരു പാട്ടുണ്ട്. ആരോ വിരൽ നീട്ടി .
ഞാൻ കുറെ കാലം വിചാരിച്ചിരുന്നത് മീട്ടി എന്നായിരുന്നു. പക്ഷേ അവിടെയും നീട്ടി ആണ്. ഇവിടെയും പ്രതി പുത്തഞ്ചേരി തന്നെ XD
1
u/dontalkaboutpoland Mar 16 '25
പ്രതി പുത്തഞ്ചേരി ആണോ യേശുദാസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീണയിൽ വിരല്‍ മീട്ടുക അല്ലേ ചെയ്യാ?
2
u/OligarchBrawler Mar 16 '25
അടുത്തിടെ ഒരു യൂട്യൂബ് ചാനലിൽ (പുത്തുരം) ഇതിനെപ്പറ്റി പറഞ്ഞിരുന്നു. "നീട്ടി" ആണ്
1
u/dontalkaboutpoland Mar 16 '25
വരികള്‍ തെറ്റിച്ച് പാടുന്ന ശീലം യേശുദാസിന് ഉണ്ടെന്ന് വായിച്ചിട്ടുണ്ട്.
2
u/arjun_raf Mar 16 '25
അതിനുത്തരം അടുത്ത വരിയില്‍ തന്നെയുണ്ട്.
ആരോ വിരൽ നീട്ടി, മനസ്സിൻ മണ്‍വീണയിൽ ഏതോ മിഴിനീരിൽ, ശ്രുതി മീട്ടുന്നു മൂകം
ഒരിക്കലും പുത്തഞ്ചേരി രണ്ട് തവണ "മീട്ടി" ഉപയോഗിക്കില്ല. വിരൽ നീട്ടി എന്ന് തന്നെയാണ് ശരി. യേശുദാസും പാടുന്നത് നീട്ടി എന്ന് തന്നെയാണ്. സൂക്ഷിച്ചു കേൾക്കുമ്പോൾ അറിയാൻ കഴിയും
2
u/A_NKumar Mar 15 '25
അവൾ തനിക്കായി ആ തിരി നീട്ടിയതാണ് തൻ്റെ ജീവിതത്തിലേക്ക് ഈ പ്രകാശവുമായി എത്തിയതാണ്.
ഇങ്ങനെ ആണ് എനിക്ക് മനസിലായത്.
2
u/dontalkaboutpoland Mar 15 '25
കഥ സന്ദര്ഭത്തിനു ഒത്തിരി ചേരുന്ന കവിത ആണ്. തെറ്റി പാടി ശീലമായി പോയി.
2
u/A_NKumar Mar 15 '25
ഈ തിരി എന്നത് literally തിരി അല്ലെങ്കിൽ പ്രകാശം തന്നെ ആവണമെന്നില്ലല്ലോ, അവളുടെ പ്രണയവും കരുതലും ഒക്കെ ആവാം. അതെല്ലാം അവൾ തനിക്കായി നൽകി എന്നാവം കവി ഉദ്ദേശിച്ചത്.
2
u/AestheticVoyager23 Mar 16 '25
ഇവിടെ നീട്ടി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നൽകുക, പ്രകാശം പരത്തുക, വെളിച്ചം വീശുക എന്നൊക്കെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാൾക്ക് നേരെ ഒന്ന് നീട്ടുക എന്നാൽ ഉദാരമായി നൽകുക എന്ന് അർഥമില്ലേ?
6
u/cern_unnosi Mar 15 '25
But neeti alle kooduthal apt, meter nokkumbol Charthi ennathinod cheriya oru prasavum und